iftar
യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിസംഘടിപ്പിച്ച ഇഫ്താർ മീറ്റും യുവജന കൺവൻഷനും യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻകോയ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും യുവജന കൺവൻഷനും സംഘടിപ്പിച്ചു. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു. റിയാസ് മലപ്പാടി അദ്ധ്യക്ഷനായി. എ.വി അബ്ദുല്ല, ടി.കെ.എ ലത്തീഫ്, അബ്ദുറഹിമാൻ കമ്മന, എം.കെ അബ്ദുറഹിമാൻ, പി.സി മുഹമ്മദ് സിറാജ്, കെ.എം.എ അസീസ്, മുജീബ് കോമത്ത്, എം.കെ ഫസലുറഹ്മാൻ, ഷർമിന കോമത്ത്, അമ്മദ് കീഴ്പ്പോട്ട്, ടി.കെ അബ്ദുറഹിമാൻ പ്രസംഗിച്ചു. വി.പി ജാഫർ,ടി.കെ വാഹിദ്,അജിനാസ് കാരയിൽ,വി.വി നസ്റുദ്ധീൻ, എം.പി അജ്മൽ,പി ജാഫർ നേതൃത്വം നൽകി. എം.പി ആഷിദ് സ്വാഗതവും ജുനൈദ് കീഴ്പോട്ട് നന്ദിയും പറഞ്ഞു.