satheesh
നിർദ്ദേശ് ഗ്രൗണ്ടിൽ തീപ്പിടിച്ചു

ബേപ്പൂർ: ചാലിയം നിർദ്ദേശിന്റെ ഏക്കറോളം വിസ്തൃതിയിൽ കിടക്കുന്ന സ്ഥലത്തുള്ള അടിക്കാടുകൾക്ക് തീപിടിച്ചു . ഇന്നലെ ഉച്ചയോടെയാണ് തീ പടർന്ന് പിടിച്ചത്. വേനൽക്കാലമായതിനാൽ ഗ്രൗണ്ട് പൂർണമായും കരിയിലകളും ഉണങ്ങിയ ചുള്ളിക്കൊമ്പുകളും നിറഞ്ഞ നിലയിലായിരുന്നു. തീ പടർന്നതിന്റെ കാരണം വ്യക്തമല്ല. രണ്ട് ഏക്കറോളം സ്ഥലത്താണ് തീ പടർന്നുപിടിച്ചത്. 40 ഏക്കർ ഭൂമിയാണ് നിർദ്ദേശ് പദ്ധതിക്കായി നൽകിയത്. പരിസരവാസികളിൽ ചിലർ നിർദ്ദേശിന്റെ ചുറ്റുമതിൽ കെട്ടിടത്തിനുള്ളിലേക്ക് പതിവായി വീടുകളിലെ മാലിന്യങ്ങളും സമീപത്തെ വർക്ക്ഷോപ്പുകളിൽ നിന്നും ഡീസലടങ്ങിയ വേസ്റ്റുകളും വലിച്ചെറിയുന്നതായും പറയപ്പെടുന്നു. എല്ലാ വേനൽക്കാലത്തും ഈ ഭാഗങ്ങളിൽ തീ പടരുന്നത് പതിവാണ്. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർ ആൻഡ് റസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ പി സുനിൽ, ശിഹാബുദ്ധീൻ എന്നിവരും വനിതാ അംഗങ്ങളും നിർദ്ദേശിലെ സെക്യൂരിറ്റി ജീവനക്കാരുമാണ് തീയണച്ചത്.