udf
താഴെ തിരുവമ്പാടി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.കെ. കാസിം ഉദ്ഘാടനം ചെയ്യുന്നു.

തിരുവമ്പാടി : വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി താഴെ തിരുവമ്പാടി ബൂത്ത് 80, 73 കമ്മിറ്റികളുടെ ഓഫീസ് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സി.കെ.കാസിം ഉദ്ഘാടനം ചെയ്തു. ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ജെ.ആന്റണി, സിറാജുദ്ദീൻ, പി.ജി.മുഹമ്മദ്, സിജു, ബിജു എണ്ണാർ മണ്ണിൽ, ഷൗക്കത്ത് കൊല്ലളത്തിൽ, അസ്‌കർ, അബ്ദുസമദ് പേക്കാടൻ, ഫസൽ ബാവ, റോയ് മാനയാനിക്കൽ, ജംഷീദ് കാളിയടത്ത്, ടി.ഒ.അബ്ദുറഹിമാൻ, ലത്തീഫ് പേക്കാടൻ, ഫസൽ കപ്പലാട്ട്, നിഹാൽ, മുഹമ്മദ്കുട്ടി ആലങ്ങാടൻ, സുരേന്ദ്രൻ, കബീർ, സുബ്രൻ തേറുപറമ്പ്, നജുമുദ്ധീൻ എന്നിവർ പ്രസംഗിച്ചു.