കോഴിക്കോട്: ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റോഡ് ആൻഡ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മെമ്പർ ടി.എം അബ്ദുറഹിമാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മെമ്പർമാരായ എ. കെ മുഹമ്മദ് അഷ്‌റഫ്, സി ടി ഇല്യാസ്, പി ഷഫീഖ്, അഡ്വക്കേറ്റ് ഷമീം അബ്ദുറഹ്മാൻ, പി കെ സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ അസോസിയേഷൻ സെക്രട്ടറി ശ്രീജിൻ പൂനൂർ സ്വാഗതവും എൻ.സി റഫീഖ് നന്ദിയും പറഞ്ഞു.