കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 6500 ലേറെ വരുന്ന തിരഞ്ഞെടുപ്പ് ചുമതലയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തുടങ്ങി. കോഴിക്കോട് താലൂക്കിൽ ഗവ. പോളിടെക്നിക് വെസ്റ്റ് ഹിൽ, ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വെള്ളിമാടുകുന്ന്, മലബാർ ക്രിസ്ത്യൻ കോളേജ്, ഗവ. കോളേജ് മീഞ്ചന്ത, ഗവൺമെന്റ് ലോ കോളേജ് വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലാണ് പരിശീലനം. കൊയിലാണ്ടി താലൂക്കിൽ ജി.വി.എച്ച്എസ്എസ് കൊയിലാണ്ടി, ശ്രീ ഗോകുലം ആർട്സ് കോളേജ് ബാലുശ്ശേരി എന്നിവിടങ്ങളിലും വടകര താലൂക്കിൽ ഗവ. കോളേജ് മടപ്പള്ളിയിലും ഗവ. എച്ച്എസ്എസ് മടപ്പള്ളിയിലുമാണ് പരിശീലനം. താമരശ്ശേരി താലൂക്കിൽ സെന്റ് അൽഫോൻസ് സീനിയർ സെക്കന്ററി സ്‌കൂൾ കോരങ്ങാടാണ് പരിശീലന കേന്ദ്രം.