കോഴിക്കോട്: തളി ഉത്സവാഘോഷത്തിനു മുന്നോടിയായി നടക്കുന്ന ദ്രവ്യകലശം എട്ടു മുതൽ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതോടനുബന്ധിച്ച് ഇന്നു മുതൽ ഏഴ് വരെ ശൈലാബ്ധീശ്വര സംഗീതോത്സവവും നടക്കും. ഏഴിന് രാവിലെ പത്തിന് 101 കലാകാരന്മാർ പങ്കെടുക്കുന്ന ത്യാഗരാജ പഞ്ചരത്ന കീർത്തന ആലാപനം ഉണ്ടായിരിക്കും. പ്രത്യേക വിശേഷപൂജകൾ, ഹോമങ്ങൾ, തത്വകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം ഉണ്ടായിരിക്കും. കൂടാതെ സംഗീതകച്ചേരി, ഭക്തിഗാനമേള, ഒഡീസ്സി നൃത്തം, കഥകളി സംഘടിപ്പിക്കും. 13 മുതൽ 20 വരെ ഉത്സവാഘോഷം നടക്കും. വാർത്താസമ്മേളനത്തിൽ ഉത്സവാഘോഷ കമ്മിറ്റി കൺവീനർ പി.എം. ഉണ്ണികൃഷ്ണൻ, രക്ഷാധികാരി ബാലകൃഷ്ണ ഏറാടി, ക്ഷേത്രം ഇൻചാർജ് പ്രദീപ്കുമാർ രാജ, ആറ്റുവാശ്ശേരി മോഹനൻപിള്ള പങ്കെടുത്തു.