ചേളന്നൂർ: ശ്രീനാരായണഗുരു കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ 'വേനൽക്കാല രോഗങ്ങളും പ്രതിവിധിയും' എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടന്നു. കുടുംബാരോഗ്യകേന്ദ്രം ഇരുവള്ളൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.കെ അനുശ്രീ ക്ലാസെടുത്തു. വേനൽച്ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓരോ വ്യക്തിയും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വേനൽക്കാലത്ത് പടർന്നു പിടിക്കുന്ന മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങളെക്കുറിച്ചുമായിരുന്നു ക്ലാസ്. സി പി ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. ഓഫീസ് സൂപ്രണ്ട് ഐ.മഹീന്ദ്രൻ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. എം. കെ ബിന്ദു സ്വാഗതവും ജെ. എസ് സന നന്ദിയും പറഞ്ഞു.