thiruvappana
തിരുവപ്പന മഹോത്സവം

കുറ്റ്യാടി: കള്ളാട് തേങ്ങാ കല്ലുമ്മൽ ശ്രീ മുത്തപ്പൻ മഠപ്പുരയിൽ തിരുവപ്പന മഹോത്സവം ഇന്നു മുതൽ ഏഴുവരെ നടക്കും. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് കൊടിയേറ്റം, നാളെ വൈകീട്ട് മൂന്ന് മണിക്ക് ഭഗവതി പൂജ, നാല് മണിക്ക് മുത്തപ്പൻ മലയിറക്കം, അഞ്ച്മണി ക്ക് താലപ്പൊലിഘോഷയാത്ര, ആറ് മണിക്ക് ദീപാരാധന, മുത്തപ്പൻ വെള്ളാട്ടം, പത്ത് മണിക്ക് ഗുളികൻ വെള്ളാട്ടം പന്ത്രണ്ട് മണിക്ക് കളിക്കപ്പാട്ട്, കലശം വരവ്, ഏഴിന് ഏഴ് മണിക്ക് തിരുവപ്പന, ഒരു മണിക്ക് അന്നദാനവും നടത്തപ്പെടുമെന്ന്, ട്രസ്റ്റി പി.കെ സുഗുണൻ, ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ പി.പി.കുഞ്ഞിരാമൻ, ട്രഷറർ പി.കെ.വാസു പള്ളിയാറക്കണ്ടി എന്നിവർ അറിയിച്ചു.