തിരുവമ്പാടി : രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തിരുവമ്പാടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ടി.ജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബാബു പൈക്കാട്ടിൽ, ബോസ് ജേക്കബ്, പി.ജി. മുഹമ്മദ്, ഷൗക്കത്ത് കൊല്ലളത്തിൽ, അസ്‌ക്കർ ചെറിയമ്പലം, മനോജ് വാഴെപ്പറമ്പിൽ, ജിതിൻ പല്ലാട്ട്, ടി.എൻ. സുരേഷ്, മറിയാമ്മ ബാബു, ഷിജു ചെമ്പനാനി , എ.സി ബിജു, ലിസ്സി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പി.എം. മുജീബ് റഹ്മാൻ, മോയിൻ കാവുങ്ങൽ, അമൽ ടി.ജയിംസ്, ലിബിൻ മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.