 
കുന്ദമംഗലം: ഈസ്റ്റർ, പെരുന്നാൾ, വിഷു സീസണുകളിൽ കുന്ദമംഗലം വൈദ്യുതി സെക്ഷനിൽനിന്നും യാതൊരുവിധ മുന്നറിയിപ്പും കൂടാതെ ഇടയ്ക്കിടെ വൈദ്യുതി കട്ട് ചെയ്യുന്നതിൽ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ കെ.എസ്.ഇ ബി . അസിസ്റ്റന്റ് എൻജിനിയർ ഡോ: പി.കെ. അജ്മലിനെ നേരിൽകണ്ട് പ്രതിഷേധം അറിയിച്ചു. ഇതുകാരണം വ്യാപാര സ്ഥാപനങ്ങളിലുണ്ടാവുന്ന ബുദ്ധിമുട്ടും, ദുരിതങ്ങളും വ്യാപാരി നേതാക്കളായ എം.ബാബുമോൻ , പി.ജയശങ്കർ , എൻ.വിനോദ് കുമാർ , സുനിൽ കണ്ണോ റ എന്നിവരുടെ നേതൃത്വത്തിൽ ബോദ്ധ്യപ്പെടുത്തി. ഇത്തരം പ്രശ്നങ്ങൾ മേലിൽ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രമിക്കാമെന്ന് എൻജിനിയർ ഉറപ്പ് നൽകിയതായി വ്യാപാരികൾ അറിയിച്ചു.