തിരുവമ്പാടി: വന്യമൃഗശല്യത്തിനെതിരായി ആം ആദ്മി പാർട്ടി 25 ദിവസമായി തിരുവമ്പാടി വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ താത്ക്കാലികമായി അവസാനിപ്പിച്ചു. വന്യമൃഗ ശല്യത്തിനെതിരെയുള്ള ഈ സമരം സൂചനാസമരം മാത്രമാണെന്നും വരും നാളുകളിൽ സമരം കൂടുതൽ ശക്തമായി ആരംഭിക്കുമെന്നും ആം ആദ്മി പാർട്ടി അറിയിച്ചു. സമരസമിതി കൺവീനർ ജോസ് മുള്ളനാനിയുടെ അദ്ധ്യക്ഷത വഹിച്ചു. മനു പൈമ്പള്ളിൽ, സണ്ണി വി.ജോസഫ്, ലിൻസ് ജോർജ്ജ്, ജോൺ കെ എം, അബ്രഹാം വാമറ്റത്തിൽ, ജെയിംസ് മറ്റത്തിൽ, ബേബി ആലയ്ക്കൽ ജോൺസൺ അബ്രഹാം, എലിയാസ് പാടത്തുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.