@ അവസാന ദിവസം വടകര മണ്ഡലത്തിൽ പത്രിക നൽകിയത് 10 പേർ, കോഴിക്കോട് ഏഴ്
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ ജില്ലയിലെ കോഴിക്കോട് , വടകര സീറ്റുകളിലായി ആകെ പത്രിക നൽകിയത് 29 പേർ.
കോഴിക്കോട് ലോക്സഭ മണ്ഡലത്തിലേക്ക് 15 പേരും വടകര ലോക്സഭ മണ്ഡലത്തിലേക്ക് 14 പേരുമാണ് പത്രിക നൽകിയത്. അവസാന ദിവസം വടകര ലോക്സഭാ മണ്ഡലത്തിലേക്ക് 10 പേരും കോഴിക്കോട്ടേക്ക് ഏഴുപേരും പത്രിക നൽകി.
വടകരയിലെ യു. ഡി .എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലെ ഉപവരണാധികാരി വടകര ആർ .ഡി. ഒ. പി അൻവർ സാദത്തിന് മുമ്പാകെ വടകരയിലാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. ഷാഫിയെ കൂടാതെ നാലുപേർ കൂടി വടകര ഉപവരണാധികാരിയ്ക്ക് പത്രിക നൽകി.
കോഴിക്കോട്
എളമരം കരീം (എൽ.ഡി.എഫ്), എം.കെ. രാഘവൻ (യു.ഡി.എഫ്), എം .ടി. രമേശ് (എൻ.ഡി.എ),
ജോതിരാജ് എം (എസ്.യു.സി.ഐ), അറുമുഖൻ (ബി.എസ്.പി), സുഭ, രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം, അബ്ദുൾ കരീം, അബ്ദുൾ കരീം, അരവിന്ദാക്ഷൻ നായർ.(എല്ലാവരും സ്വതന്ത്രർ). എ. പ്രദീപ് കുമാർ (സി.പി.എം), നവ്യ ഹരിദാസ് (ബി.ജെ.പി),
വടകര
കെ.കെ. ശൈലജ (എൽ.ഡി.എഫ്), ഷാഫി പറമ്പിൽ (യു.ഡി.എഫ്), പ്രഫുൽ കൃഷ്ണൻ (എൻ.ഡി.എ) പവിത്രൻ ഇ (ബി.എസ്.പി), ഷാഫി (സ്വതന്ത്രൻ), ഷാഫി ടി.പി (സ്വതന്ത്രൻ), മുരളീധരൻ (സ്വതന്ത്രൻ), അബ്ദുൽ റഹീം (സ്വതന്ത്രൻ), കെ.കെ .ലതിക (സി.പി.എം), കുഞ്ഞിക്കണ്ണൻ (സ്വതന്ത്രൻ), ശൈലജ കെ (സ്വതന്ത്ര), ശൈലജ കെ.കെ (സ്വതന്ത്ര), ശൈലജ പി (സ്വതന്ത്ര), സത്യപ്രകാശൻ .സി (ബി.ജെ.പി).
എട്ടിന് അന്തിമചിത്രം
ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിയുന്നതോടെ ഇരു മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാർത്ഥിപ്പട്ടിക വ്യക്തമാകും.