മുക്കം: എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം ഊർജ്ജിതപ്പെടുന്നതിന്റെ ഭാഗമായി മുക്കത്ത് നടത്തിയ പ്രത്യേക വനിതാ കൺവൻഷൻ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. വസന്തം ഉദ്ഘാടനം ചെയ്തു. ഗീത വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഇ കെ.വിജയൻ എം.എൽ.എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ്, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.പി.ജമീല, മുക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി.ചാന്ദിനി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി.ഭാഗ്യക്ഷ്മി, വി.കെ.വിനോദ് ,പി.സൗദാമിനി, എൽ.ഡി.എഫ് തിരുവമ്പാടി മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.