കോഴിക്കോട്: ഓൾ ഇന്ത്യ പാരാമിലിറ്ററി ജനറൽ ബോഡിയോഗവും കുടുംബ സംഗമവും ഒൻപതിന് രാവിലെ 10 ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ പെൻഷൻ റൂളായ എൻ.പി.സി ഒഴിവാക്കി പഴയ പെൻഷൻ റൂൾ പുനർസ്ഥാപിക്കുക, നിലവിൽ അർദ്ധ സൈനിക വിഭാഗത്തിന് അനുവദിച്ചുകിട്ടിയ സി.എൽ.എം.എസ് പദ്ധതിയിൽ സി.ഐ.എസ്.എഫിനെ കൂടി ഉൾപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കും. വാർത്താസമ്മേളനത്തിൽ ഓൾ ഇന്ത്യ സെൻട്രൽ പാരമിലിറ്ററി ഫോഴ്സ് എക്സ്- സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജനാർദ്ദനൻ നായർ, ജില്ലാ സെക്രട്ടറി കെ.പി. ഷീബ, ഉണ്ണികൃഷ്ണൻ തരൂളി, പ്രഭാകരൻ നമ്പ്യാർ, ഗോപി പറമ്പത്ത് പങ്കെടുത്തു.