rmpi
rmpi

കോഴിക്കോട്: പാനൂർ കൈവേലിക്കൽ മുളിയാത്തോടിൽ ബോംബ് സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിത്. വടകര ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കൈവേലിക്കലിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ പര്യടനം വരും ദിവസം ഉണ്ടെന്നിരിക്കെയാണ് സി.പി.എം ശക്തികേന്ദ്രത്തിൽ സ്‌ഫോടനമുണ്ടായത്.

ആരെയൊക്കെയോ അപായപ്പെടുത്താൻ സി.പി.എം ഗൂഢാലോചന നടത്തി എന്നത് വ്യക്തമാണ്. അല്ലെങ്കിൽ എന്തിന് ഇപ്പോൾ ബോംബുണ്ടാക്കണം. പൊതുവെ സമാധാനം നിലനിൽക്കുന്ന സ്ഥലത്ത് ഭയത്തിന്റെ വിത്ത് വിതയ്ക്കുന്നത് എൽ. ഡി. എഫ് സ്ഥാനാർത്ഥിയുടെ പരാജയ ഭീതി കൊണ്ടാണെന്നും വേണു പറഞ്ഞു.