കോഴിക്കോട്: സൗത്ത് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയും ഇഫ്താർകിറ്റ് വിതരണവും നടത്തി. ചടങ്ങ് മാദ്ധ്യമ പ്രവർത്തകൻ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി.ആലി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.എസ്.ജോസ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.സാഹിർ, സംസ്ഥാന ട്രഷറർ വീരേന്ദ്രകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. മജീദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.പി.റീജ, ഷാനവാസ്ഖാൻ, ജോണി കോവൂർ, മുജീബ്, ബാബു പുലത്തൂർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ. അരവിന്ദൻ സ്വഗതം പറഞ്ഞു .