കോഴിക്കോട്: ഫാൽക്കൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ അഡ്മിഷൻ
നാളെ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലുള്ള ഇൻഡോർ ഫ്‌ളഡ് ലൈറ്റ് അക്കാഡമിയിൽ വെച്ച് നടക്കും. ക്യാമ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. എൻ.ഐ.എസ്. കോച്ചും മുൻ കേരള രഞ്ജി ക്രിക്കറ്റ് കോച്ചുമായ എസ്.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലായിരിക്കും ക്യാമ്പ് നടക്കുക. കോഴിക്കോട് നിന്ന് ആദ്യ രഞ്ജി പ്ലെയറായ കൃഷ്ണകുമാർ, ഷിജു, കേരള വനിതാ ക്രിക്കറ്റ് പ്ലെയറായ ഫർഹ ഷിറിൻ എന്നിവരാണ് മറ്റ് കോച്ചുമാർ. രജിസ്‌ട്രേഷനായി 94461 77463, 98476 58931 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.