വടകര: നഗരസഭ വാർഡ് നാല് പഴങ്കാവിലെ പള്ളിയെരഞ്ഞി പ്രദേശത്ത് ഹരിത കേരളം മിഷൻ, മില്ലറ്റ് മിഷൻ,കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മില്ലറ്റ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാർഡിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി. കർഷക കൂട്ടായ്മ അംഗങ്ങളായ പി.പി ബാലകൃഷ്ണൻ, വി.പി. ശശി, ബാബു മാണിക്കോത്ത്, ജയചന്ദ്രൻ തോട്ടത്തിൽ,വിനോദൻ.പി, സരീഷ് കെ, ഹെൽത്ത് ഇൻസ്പെക്ടർ സന്ധ്യ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, മില്ലറ്റ് മിഷൻ പ്രതിനിധി സനേഷ് കുമാർ, ദാമോദരൻ നായർ നേറംവെളളി, എം.വിജയൻ,അജിതാ ബാബു , ബിന്ദു ശശി എന്നിവർ പങ്കെടുത്തു.