balagokulam

കോഴിക്കോട്: ബാലഗോകുലം സുവർണജയന്തിയോടനുബന്ധിച്ചുള്ള സംസ്ഥാന കലോത്സവം കോഴിക്കോട് മലാപറമ്പ് വേദവ്യാസ വിദ്യാലയത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. ശങ്കർ മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. കൈതപ്രം എഴുതി ചിട്ടപ്പെടുത്തിയ വരികൾ വൈക്കം വിജയലക്ഷ്മി ആലപിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ കലോത്സവ സന്ദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജികുമാർ, വേദവ്യാസ പ്രിൻസിപ്പൽ എം. ജ്യോതീശൻ, പി.എൻ. സുരേന്ദ്രൻ, എം. സത്യൻ എന്നിവർ സംസാരിച്ചു.