photo
എൻ.ഡി.എ നന്മണ്ട പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: കോഴിക്കോടിന് എയിംസ് ലഭിക്കാൻ എം.ടി രമേശിനെ വിജയിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു. എൻ.ഡി.എ നന്മണ്ട പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നന്മണ്ട ഓപ്പൺ സ്റ്റേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. ഇ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എം.ടി. രമേശ്, ബി.ഡി .ജെ.എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ, ബി.ജെ.പി ഉത്തര മേഖലാ സെക്രട്ടറി എൻ. പി രാമദാസ്, ടി.എ നാരായണൻ, ഗിരിജ വലിയപറമ്പിൽ, ടി.കെ ബിജീഷ് കുമാർ , വി.വി സ്വപ്നേഷ്, ആർ.പി ഹരീഷ്, എൻ.കെ രാജു, എടവന ശ്രീധരൻ, സീമ തട്ടഞ്ചേരി, ബിജീഷ സി.പി.പ്രസംഗിച്ചു.