 
കുറ്റ്യാടി: ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി ലയനം ശുപാർശ ചെയ്യുന്ന കരട് റിപ്പോർട്ടിനെതിരെ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുറ്റ്യാടി വാലിയേഷൻ സെന്ററിന് മുന്നിൽ അദ്ധ്യാപകർ പ്രതിഷേധ സംഗമം നടത്തി. കോർഡിനേറ്റർ കെ.ടി അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സി.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഷമീം അഹമ്മദ്, അരുൺ തോമസ് , അൻവർ അടുക്കത്ത് ,കെ.എം ഷാമിൽ, സുനിൽ കുമാർ, മനോജ് കുമാർ, കെ.സി അബ്ദുൾ റസാഖ്, അബ്ദുൾ അസീസ്, സവാദ് പൂമുഖം, അബ്ദുൾ ജലീൽ, ഷിംന, പി.എം ഷീബ, എൻ.ബഷീർ, ജമാൽ കടമേരി എന്നിവർ പ്രസംഗിച്ചു.