കുറ്റ്യാടി: വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എൽ.ഡി.വൈ.എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നീലേച്ചുകുന്ന് മുതൽ കുറ്റ്യാടി വരെ ഡിജെ റാലി സംഘടിപ്പിച്ചു. ഡി.വൈ.എഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഭിജിത്ത്, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി നജീൽ കെ സി, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ: ബിനൂപ്, എൽ.ഡി.വൈ.എഫ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി വിഗേഷ്, നിമിഷ, സുധീഷ്, എം കെ നികേഷ്, കെ രജിൽ, സുബിഷ, ശ്രീജിത്ത് വള്ളിൽ എന്നിവർ നേതൃത്വം നൽകി.
മണ്ഡലത്തിലെ ആയിരക്കണക്കിന് യുവതി യുവാക്കൾ അണിനിരന്നു.