കക്കട്ടിൽ: അമ്പലക്കുളങ്ങരയിലെ കെ പി രവീന്ദ്രൻ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ പൊതുയോഗം സി.പി. എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ ശശീന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ.കെ സുരേഷ്, കെ.ടി രാജൻ, അജിത നടേമ്മൽ എന്നിവർ പ്രസംഗിച്ചു. കുന്നുമ്മൽ ലോക്കൽ സെക്രട്ടറി കെ.കെ ദിനേശൻ സ്വാഗതം പറഞ്ഞു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രകടനവും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ ദിനേശൻ, ഏരിയ കമ്മിറ്റി അംഗം പി നാണു എന്നിവർ പങ്കെടുത്തു.