 
കോഴിക്കോട്: അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശമുയർത്തി ബാലഗോകുലത്തിന്റെ മൂന്നുനാൾ നീണ്ട കലോത്സവമത്സരങ്ങളിൽ ഇന്നലെ 64 ഇനങ്ങളിൽ ബാലൻമാരും കിശോരൻമാരും മാറ്റുരച്ചു. നൃത്ത ഇനങ്ങളായ മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, ഗോപികാനൃത്തം, സംഘനൃത്തം, നാടകം, ഭജന, ദേശഭക്തിഗാനം, ഗീതാശ്ലോകം, ബാലഗോകുല പ്രാർത്ഥന, വന്ദേമാതരം, ജ്ഞാനപ്പാന, നാരായണീയം, രാമായണം, ഹരിനാമകീർത്തനം, കൃഷ്ണഗാഥ, ലളിതഗാനം, കഥ, കവിത, ഉപന്യാസ രചന, പ്രസംഗം, ശാസ്ത്രീയ സംഗീതം, കുഞ്ഞുണ്ണിക്കവിത, കടങ്കഥ, പ്രശ്‌നോത്തരി, പഴഞ്ചൊല്ല്, മൃദംഗം, തബല, ഏകാഭിനയം, ശബ്ദാനുകരണം, അഷ്ടപദി, കഥകളിപ്പദം, വയലിൻ, ഇടക്ക, ചെണ്ട തായമ്പക തുടങ്ങിയ ഇനങ്ങളിലാണ് രണ്ടുവിഭാഗങ്ങളിലായി വിദ്യാർത്ഥികൾ മാറ്റുരച്ചത്.