വടകര: ജനകീയ പ്രശ്നങ്ങളോട് നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി കുന്നുമ്മക്കരയിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാനി, യോഗത്തിൽ പി വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല അഡ്വ, ഐ.മൂസ, എൻ വേണു, കോട്ടയിൽ രാധാകൃഷ്ണൻ, പറമ്പത്ത് പ്രഭാകരൻ, രാജേഷ് ചെറുവണ്ണൂർ , ബാബു ഒഞ്ചിയം, കെ കെ കുഞ്ഞമ്മദ്, യൂസഫ് ഹാജി, മിനിഘ ടി സി, നുസൈബമൊട്ടേമ്മൽ എന്നിവർ പ്രസംഗിച്ചു.