vigi
vigi

മുക്കം: മുക്കം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള മുക്കം ഹയർ സെക്കൻഡറി സ്കൂൾ വിൽപ്പന നടത്തിയതിൽ കോടികളുടെ തിരിമറി നടന്നിട്ടുണ്ടെന്നും അതുസംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും സി.പി. എം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ. വിനോദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സൊസൈറ്റിയുടെ സ്വത്ത് നിയമപരമായി വിൽപ്പന നടത്താൻ കഴിയാത്തതിനാൽ കണ്ണൂർ സ്വദേശിയായ വത്സൻ മഠത്തിൽ അടക്കം മൂന്ന് പേരെ പുതുതായി അംഗങ്ങളാക്കുകയും വത്സനെ മാനേജരാക്കുകയുമാണ് ചെയ്തത്.10 കോടി യോളം രൂപ കൈപ്പറ്റിയാണ് സ്കൂൾ വിൽപ്പന നടത്തിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വിജിലൻസ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേ പരാതി നൽകിയ മഷൂദ് കാരശേരിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.