bjp
bjp

കോഴിക്കോട്: ബി.ജെ.പി സ്ഥാപകദിനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ ഏരിയ 82ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനാചരണം നടത്തി. സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂർ ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാംഘട്ട ജനസമ്പർക്ക പ്രചരണ പരിപാടികളുടെ പ്രവർത്തനങ്ങൾ സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂരി നേതൃത്വത്തിൽ ഊർജ്ജിതമാക്കി. 82ാം ബൂത്ത് കൺവീനർ ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം സുനിൽ ബാബു ജോയിന്റ് കൺവീനർ അജേഷ് നാരായണൻ, കമ്മിറ്റി അംഗം സുനിൽ കുമാർ കെ.വി ( മണി), ചന്തു എന്നിവർ പ്രസംഗിച്ചു.