തിരുവമ്പാടി: തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങി. ഗജവീരൻ ഗുരുവായൂർ ദാമോദർ ദാസിന്റെ പുറത്തേറിയാണ് ഭഗവാൻ അത്തിപ്പാറ ചുള്ളി കാട്ടുകടവിൽ ആറാട്ടിനെത്തിയത്. ഭക്തജനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭഗവാനൻ തിരിച്ചെഴുന്നള്ളി ക്ഷേത്രത്തിലെത്തിയ ശേഷം മാർച്ച് 31 ന് ആരംഭിച്ച് 7 ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനമായി. ഘോഷയാത്രയ്ക്ക് ക്ഷേത്രം തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി, മേൽശാന്തി ചേലാട്ട് ഹരിദാസൻ കൊളപ്പാട്, കെ.കെ. തങ്കപ്പൻ, പ്രകാശൻ ചെങ്ങോത്ത്, സുജൻ വാവോലിക്കൽ, പരമേശ്വരൻ കോമ്പാറ, ജിഷ്ണു രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.