 
കോഴിക്കോട്: തിഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമിട്ട് സി.പി.എം കേരളത്തിൽ വ്യാപകമായി കലാപത്തിന് കോപ്പുകൂട്ടുന്നതായി പല സൂചനകളും പുറത്തു വന്ന സ്ഥിതിക്ക് സുരക്ഷയും പരിശോധനയും വർദ്ധിപ്പിക്കണമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപ നേതാവ് ഡോ.എം.കെ മുനീർ എം.എൽ.എ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ദിവസം ഉച്ചയോടെ സ്‌ഫോടനങ്ങൾ ഉൾപ്പെടെ നടത്തി ഭീകരത പടർത്താനാണ് അണിയറ നീക്കം. തോൽവി മണക്കുന്ന കാലത്തെല്ലാം സി.പി.എം കാണിച്ചതെന്തെന്ന മുൻകാല അനുഭവം കണക്കിലെടുത്ത് വടകരയിൽ ഉൾപ്പെടെ നീതിയുക്തവും ഭയരഹിതവുമായ തിരഞ്ഞെടുപ്പ് നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ വരണാധികാരികൾക്കും നൽകിയ കത്തിൽ എം.കെ മുനീർ ആവശ്യപ്പെട്ടു.