udith
യൂദിത് ഫോറം താമരശ്ശേരി രൂപത വാർഷികം റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യുന്നു.

തിരുവമ്പാടി : കെ.സി ബി.സി അംഗീകരിച്ച വിധവകളുടെ സംഘടനയായ യൂദിത് ഫോറം താമരശ്ശേരി രൂപതാ വാർഷിക സമ്മേളനവും നിയമാവലി പ്രകാശനവും തിരുവമ്പാടി ഫൊറോനാ ദേവാലയത്തിൽ രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. യൂദിത് ഫോറം രൂപത ഡയറക്ടർ ഫാ.ജോസ് പെണ്ണാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ, മരിയാപുരം എപ്പിസ്‌കോപ്പൽ വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ, യൂദിത് ഫോറം രൂപത ആനിമേറ്റർ സി. റെനി ജോസ് സിഎംസി, എസ്. എച്ച് കോൺഗ്രിഗേഷൻ യൂദിത് ഫോറം കോ ഓർഡിനേറ്റർ സിസ്റ്റർ വിമല എസ്.എച്ച് , മേരി പൗലോസ്, ജോളി ജോസഫ് പ്രസംഗിച്ചു.