വടകര: എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം 20ന് രാവിലെ 10ന് പുറമേരിയിൽ നടക്കുന്ന ബഹുജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം രൂപീകരണ യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആയാടത്തിൽ രവീന്ദ്രൻ, പി.സുരേഷ് ബാബു ,ടി.കെ.രാഘവൻ, സമദ് നരിപ്പറ്റ, മഹേഷ് പയ്യട, പി.പി.മുകുന്ദൻ, കെ.കെ.ദിനേശൻ, ടി.പി.ഗോപാലൻ, കെ.ടി.കെ.ബാലകൃഷ്ണൻ, വിനോദ് ചെറിയത്ത് , നീലിയോട്ട് നാണു, കൂടത്താംകണ്ടി സുരേഷ് , കുനിയിൽ രാഘവൻ, സി.എച്ച്.ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.