arogya
arogya

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെ.എം.സി.ടി നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണവും ജനകീയ കൺവെൻഷനും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു, മെഡിക്കൽ ഓഫീസർ ഡോ. കെ.വി പ്രിയ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ എം. സുനീർ അവതരിപ്പിച്ചു. ലിസി അബ്രഹാം, റംല ചോലക്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, പ്രീതി രാജീവ്, മറിയാമ്മ ബാബു, ടി. രതി , അലൻദാസ് , ടിന്റു ദേവസ്യ , സിയ സക്കറിയ, ദിയ, എൻ.വി.ഷില്ലി എന്നിവർ പ്രസംഗിച്ചു.