sports
സ്‌പോര്‍ട്‌സ്

കോഴിക്കോട്: ജില്ലാ സ്‌പോർട്സ് കൗൺസിൽ വിവിധ കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന വേനൽക്കാല ക്യാമ്പിൽ പ്രവേശനം തുടരുന്നു. 7 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിലാണ് ക്യാമ്പ്. ബാഡ്മിന്റൺ, ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ, ബോക്സിംഗ്, ജിംനാസ്റ്റിക്സ്, ചെസ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിലാണ് ഒഴിവുകളുള്ളത് . കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം, കൊയിലാണ്ടി സ്‌പോർട്സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂർ വോളിബോൾ അക്കാഡമി എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സ്‌പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്‌ www.sportscouncilkozhikode.com, ഫോൺ: 8078182593, 0495-2722593.