നാദാപുരം: വടകര മണ്ഡലം സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എച്ച് .എം.എസ് നാദാപുരം മണ്ഡലം കമ്മിറ്റി ഇരിങ്ങണ്ണൂരിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം എച്ച്.എം.എസ് ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ തൊഴിലാളി വർഗത്തെ ഭിന്നിപ്പിച്ച് തൊഴിലാളികളുടെ അവകാശങ്ങളും അധികാരങ്ങളും കവരുന്ന കേന്ദ്ര സർക്കാരിനെ താഴെയിറക്കാനുള്ള ചരിത്ര ദൗത്യം എച്ച്.എം.എസ്. പ്രവർത്തകർ ഏറ്റെടുക്കണമെന്ന് മനയത്ത് ചന്ദ്രൻ പറഞ്ഞു.എച്ച്.എം.എസ്. നാദാപുരം മണ്ഡലം പ്രസിഡന്റ് പി.എം. നാണു അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, എം.പി.വിജയൻ, കെ.നാരായണൻ, ഗംഗാധരൻ പാച്ചാക്കര, കെ.സി.വിനയകുമാർ , ബാബുരാജ് മടാക്കൽ എന്നിവർ പ്രസംഗിച്ചു.