 
കോഴിക്കോട്: ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ കോൺഫറൻസായ ഫോസ്മീറ്റിന്റെ 17ാം പതിപ്പ് കോഴിക്കോട് എൻ.ഐ.ടിയിൽ.നടന്നു. മൂന്ന്ദിവസങ്ങളിലായി നടന്ന മീറ്റിൽ ഐ.ബി.എമ്മിലെഎൻജിനീയറിംഗ് ലീഡും എൻ.ഐ.ടി.സിയിലെ പൂർവ വിദ്യാർത്ഥിയുമായ മനോജ് എൻ പാലാട്ട്, എൻ.ഐ.ടി.സിയിലെ മുൻ സിസ്റ്റം അനലിസ്റ്റ് രാജഗോപാലൻ ആനയത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വിവിധമേഖലകളെയും വ്യവസായങ്ങളെയും പ്രതിനിധീകരിച്ച് ഡോ. വീരേന്ദ്രസിംഗ്, പൈറേറ്റ്പ്രവീൺ, ഡോ. സുനിൽതോമസ്, സുബിൻ സിബി, ഹെറ്റ് ജോഷി പങ്കെടുത്തു. ശോഭാങ്കിത റെഡ്ഡി, പാലക്‌ചോപ്ര, ദേവിക മുഫീദ് വി.എച്ച് എന്നിവർ പ്രസംഗിച്ചു. 150 ലധികം പേർ പങ്കെടുത്തു. കോഴിക്കോട് എൻ.ഐ.ടിയിലെ ഫോസ് സെൽ സെക്രട്ടറി മുഹമ്മദ്അഫ്താബ്. ഇ.കെ സമാപന പ്രസംഗം നടത്തി.