iftar-thandayilthazha
തണ്ടയിൽ താഴ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

മേപ്പയ്യൂർ; സമൃദ്ധി സ്വയം സഹായ സംഘം, നൂറൽ ഇസ്ലാം മഹല്ല് കമ്മിറ്റി തണ്ടയിൽ താഴ, നമ്മുടെ തണ്ടയിൽ താഴ കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇഫ്താർസംഗമം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശാന്ത ഉദ്ഘാടനം ചെയ്തു. സമൃദ്ധി സ്വയം സഹായ സംഘം പ്രസിഡന്റ് പി.ടി.വിശ്വനാഥൻ അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് മുഹമ്മദ് റാഫി ദാരിമി റംസാൻ സന്ദേശം നൽകി. നമ്മുടെ തണ്ടയിൽ താഴ കൂട്ടായ്മ പ്രസിഡന്റ് ബൈജു ,നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി പ്രസിഡന്റ് നാറാണത്ത് അഹമ്മദ് ഹാജി, യു.പി ശിവാനന്ദൻ, കാസിം കാവിൽ, സി.നിഷാദ് എന്നിവർ പ്രസംഗിച്ചു.