eye-camp
eye camp

കോഴിക്കോട്: കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രി സൗജന്യ നേത്രചികിത്സാ വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന നേത്രചികിത്സാ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി. കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രി ചെയർമാൻ ഡോ.കെ.കെ വർമ്മ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്കായി ബീച്ച് ലയൺസ് പാർക്കിന് മുൻവശം വെച്ച് മൊബൈൽ ക്ലിനിക്കിന്റെ ആദ്യത്തെ സൗജന്യ നേത്രചികിത്സാക്യാമ്പ് നടത്തി. സൗജന്യമായി കണ്ണടകളും നൽകി.

ആശുപത്രി ട്രസ്റ്റിമാരായ ടി.പി ദാസൻ, എം.ജി ഗോപിനാഥ്, അങ്കാരത്ത് നന്ദകുമാർ, അഡ്വ.സുനീഷ് മാമിയിൽ, കെ.വി എം അഷ്റഫ്, ടി.ഒ.രാമചന്ദ്രൻ ,ഡോ.വി.എസ് പ്രകാശ്‌, ഡോ. ലൈല മോഹൻ, യു.രാമചന്ദ്രൻ പങ്കെടുത്തു.