.വടകര: ഹരിത നഗർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ വാർഷികാഘോഷം നടത്തി. ലയൺസ് ഹാളിൽ ചേർന്ന സാംസ്കാരിക പരിപാടി കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. രമേശൻ പാലേരി വിശിഷ്ടാതിഥിയായിരുന്നു. വത്സലൻ കുനിയിൽ, മണലിൽ മോഹനൻ, കൗൺസിലർമാരായ ബാലകൃഷ്ണൻ കാനപ്പള്ളി സത്യഭാമ എന്നിവരും പി പി രാജൻ , പി എം മണി ബാബു , കെ.വി ബാലകൃഷ്ണൻ, ശ്രീജ സി.വി , രഞ്ജിത്ത് കുമാർ, ഇന്ദിരാ പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും, സംഗീതിക വടകരയുടെ സംഗീതസന്ധ്യയും അരങ്ങേറി .