വടകര: ലോക ഓട്ടിസം ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് വടകരയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ കൗൺസിലിംഗ് ഐ. എ. പി. പ്രസിഡന്റ് ഡോ. എം. നൗഷീദ് അനി ഉദ്ഘാടനം ചെയ്തു. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.ശാലിമ ഓട്ടിസവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നൽകി. കുട്ടികൾക്കുള്ള ആഹാര ക്രമീകരണത്തെക്കുറിച്ച് ഡയറ്റീഷൻ രേഖ രവീന്ദ്രൻ ക്ലാസെടുത്തു. ചടങ്ങിൽ കുട്ടികൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ സലാം, പി. എസ്. അശ്വതി, കെ. പി. സുബൈർ, സി. കെ. സുഗതൻ എന്നിവർ പ്രസംഗിച്ചു.