കോഴിക്കോട്: പാനൂരിലെ ബോംബ് സ്ഫോടനവും കോൺഗ്രസിന് വിജയിക്കേണ്ട ആവശ്യകത ഉയർത്തിയുമുള്ള യു.ഡി.എഫ് പ്രചാരണം. സി.എ.എ ഉൾപ്പടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദുസമീപനം ചർച്ചയാക്കി എൽ.ഡി.എഫ്. മോദി ഗ്യാരണ്ടി ഉയർത്തിപ്പിടിച്ചുള്ള എൻ.ഡി.എയുടെ പ്രചാരണം. തിരഞ്ഞെടുപ്പടുക്കുമ്പോൾ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ മുന്നേറുകയാണ് മൂന്ന് മുന്നണികളും.
രാവിലെ ചേവരമ്പലത്തായിരുന്നു കോഴിക്കോട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. വാപ്പോളിത്താഴത്തും ചെലവൂരിലും ആവേശംതീർത്ത സ്വീകരണം. കാളാണ്ടിത്താഴം, പനാത്ത്താഴം , കോട്ടൂളി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. അശോകപുരം, കരിക്കാംകുളം, വേങ്ങേരി, കുണ്ടൂപ്പറമ്പ്, എരഞ്ഞിപ്പാലം, വെസ്റ്റ്ഹിൽ, ബിലാത്തികുളം, പുതിയങ്ങാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി.
യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ കൊടുവള്ളി നിയോജകമണ്ഡലത്തിൽ പ്രചാരണം നടത്തി. ഓമശ്ശേരിയിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാക്ക് പ്രചരണ പര്യടനം ഉദ്ഘാടനം ചെയ്തു. കൂടത്തായ്, അണ്ടോണ, താഴെ പരപ്പൻപൊയിൽ, ചുങ്കം, അമ്പായത്തോട്, കന്നൂട്ടിപ്പാറ, എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. ചളിക്കോട് നിന്ന് വീണ്ടും പ്രചരണം ആരംഭിച്ചത്. തുടർന്ന് പന്നൂർ, പറക്കുന്ന്, വാവാട്, നെല്ലാക്കണ്ടി, പാലക്കുറ്റി, വെണ്ണക്കാട്, ആരാമ്പ്രം, മുട്ടാഞ്ചേരി, പുല്ലാളൂർ, പാലോളിത്താഴം, ചെങ്ങോട്ട് പൊയിൽ എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലത്തിലെ വിവിധ കോളനികളിൽ ജനസമ്പർക്കവും വിവിധ കുടുബബയോഗങ്ങളിൽ വോട്ട് അഭ്യർത്ഥനയും നടത്തി.
പത്തു വർഷക്കാലത്തെ നരേന്ദ്രമോദി ഭരണത്തിൽ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പിൽ
എൻ. ഡി. എയ്ക്ക് വൻവിജയം സമ്മാനിക്കുമെന്ന് കാരന്തൂരിലെ കുടുംബയോഗത്തിൽ എം. ടി. രമേശ് പറഞ്ഞു. മാവൂരിൽ മഹിളാ യോഗത്തിൽ പങ്കെടുത്തു. തുടർന്ന്ഈച്ചമ്പാട്ട് കോളനി, ചാത്തമംഗലം സങ്കേതം കുടുംബ സംഗമം, എൻ. ഐ. ടി , കുംഭാര കോളനി, ചെത്ത്കടവ് രാജീവ് ഗാന്ധി കോളനി, എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.
പാനൂരിലെ ബോംബ് സ്ഫോടനം മുഖ്യപ്രചരണ വിഷയമായി മാറ്റുകയാണ് വടകരയിൽ യു.ഡി.എഫും എൻ.ഡി.എയും ഈ വിഷയത്തിലൂന്നിയാണ് പ്രചാരണം നയിക്കുന്നത്. അതേസമയം ഈ പ്രചാരണങ്ങളെ കെ.കെ. ശൈലജയുടെ വ്യക്തിപ്രഭാവം കൊണ്ട് മറികടക്കാനാവുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പ് കരുതുന്നത്.
നാദാപുരം മണ്ഡലത്തിലെ മലയോര മേഖല വഴിയാണ് യു.ഡി.എഫ്സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പര്യടനം നടത്തിയത്. കണ്ടിവാതുക്കൽ, നിടുപറമ്പ്, കരുകുളം, വിലങ്ങാട് വരെ ഉച്ചവരെയുള്ള സന്ദർശനങ്ങൾ പൂർത്തിയാക്കി വിശ്രമശേഷം മേലേവാളൂക്ക്, ഇന്ദിരാനഗർ, കുമ്പളച്ചോല, വണ്ണാത്തിപ്പൊയിൽ, പാലോളി, കരിങ്ങാട്, പൂതംപാറ, ചാതങ്കോട്ട്നട, ചാപ്പൻ തോട്ടം, കുണ്ടുതോട് വഴി പര്യടനം കള്ളാട് സമാപിച്ചു.
എൽ.ഡി.എഫ് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ. ശൈലജ നാദാപുരം നിയോജകമണ്ഡലത്തിൽ പ്രചാരണം നടത്തി.രാവിലെ എടച്ചേരി നോർത്ത് നിന്ന് പ്രചാരണം ആരംഭിച്ചു. തുരുത്തി, മുടവന്തേരി, ചാലപ്പുറം, നാദാപുരം, വരിക്കോളി,ചേലക്കാട്,ചെക്ക്യാട്,വളയം,പുത്തോളിമുക്ക്,കല്ലുനിര,നിടുംപറമ്പ്,കൂളിക്കുന്ന്, കുമ്പളച്ചോല,കക്കുഴി പീടിക,കോവുക്കുന്ന്,തളിക്കര,പഞ്ചായത്ത് മുക്ക്,പശുക്കടവ് ,കള്ളാട് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.
എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടിയിൽ റോഡ് ഷോ നടത്തി. കൊയിലാണ്ടി ബിച്ചിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ സ്ത്രീകളുൾപ്പടെ സമൂഹത്തിന്റെ വിവിധ തലത്തിൽപ്പെട്ട നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബി.ജെ. പി സംസ്ഥാന വൈസ് പ്രസിഡന്റ് മേജർ രവി എൻ.ഡി.എ കൊയിലാണ്ടി മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.