news
നരിക്കൂട്ടുംചാൽ യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: സി.പി.എം ചോരക്കളി അവസാനിപ്പിക്കണമെന്ന് കെ.കെ.രമ എം.എൽ.എ. ബോംബുകൾ നിർമ്മിച്ച് എതിരാളികളെ വകവരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബോംബ് നിർമാണം നേതാക്കൾ അറിഞ്ഞു കൊണ്ടാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. വടകര ലോക്സഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നരിക്കൂട്ടുംചാലിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ അദ്ധ്യക്ഷനായി. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, പ്രമോദ് കക്കട്ടിൽ, വി.പി.മൊയ്തു, പി.കെ.സുരേഷ്‌, ശ്രീജേഷ് ഊരത്ത്, എം.കെ.അബ്ദുറഹ്മാൻ, എസ്.ജെ.സജീവ് കുമാർ, ടി.കെ, കുട്ട്യാലി, ടി. സുരേഷ് ബാബു, പി.പി.ദിനേശൻ, എൻ.സി. കുമാരൻ, കെ.പി.മജീദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, എം.സി.സതീശൻ, ലീബ സുനിൽ പ്രസംഗിച്ചു.