fffff

കോഴിക്കോട്: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കോഴിക്കോട് ജനയുഗത്തിന്റെ റസിഡന്റ് എഡിറ്ററുമായിരുന്ന കെ.ടി. സുരേഷ് (75) വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപം ചോയുണ്ണി മാസ്റ്റർ റോഡിൽ സുധന്യയിൽ നിര്യാതനായി. സിറാജ് ദിനപത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ, ന്യൂസ് കേരള സായാഹ്ന പത്രത്തിന്റെ ന്യൂസ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സി.പി.ഐ നേതാവായിരുന്ന പരേതനായ കെ.ടി. ഗോപാലൻ മാസ്റ്ററുടെയും കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറിയായിരുന്ന പരേതയായ രുഗ്മിണിയുടെയും മകനാണ്.
കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, സീനിയർ ജേർണലിസ്റ്റ് ഫോറം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എൻ.കെ.വിജയകുമാരി (റിട്ട. ട്രഷറി ഡിപ്പാർട്ട്‌മെന്റ്). മക്കൾ: സൂരജ് കെ.ടി. (ബേരക്കുട നെറ്റ് വർക്ക്, ബംഗളുരു), ധന്യ സുരേഷ് (എച്ച്.ആർ മാനേജർ, മെറാൾഡ ജുവൽസ്, കോഴിക്കോട്). മരുമക്കൾ: വിനോദ് ദാസ് (ബിസിനസ്), ദീപ സൂരജ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.