photo
കോരപ്പുഴയ്ക്ക് കുറുകെ മണ്ണിട്ട് നികത്തി പാലം പണി നടത്തുന്നു.

കൊയിലാണ്ടി: നാഷണൽ ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി കോരപ്പുഴയ്ക്ക് കുറുകെ അശാസ്ത്രീയമായി പണിയുന്ന പാലത്തിന്റെ നിർമ്മാണം മത്സ്യതൊഴിലാളി യൂണിയൻ തടഞ്ഞു. കമ്പനി, ആധുനികരീതിയിൽ പണി നടത്താതെ മണ്ണിട്ട് നികത്തിയുള്ള നിർമ്മാണം വഴി വൻ ലാഭം ഉണ്ടാക്കുകയാണന്ന് പ്രവർത്തകർ പറഞ്ഞു. മണ്ണിട്ട് നികത്തൽ നടത്തുന്നതോടെ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയും മത്സ്യബന്ധനം നടത്താൻ തടസമുണ്ടാവുകയും ചെയ്യുമെന്ന് സമരക്കാർ പറഞ്ഞു. ഇട്ട മണ്ണും കരിങ്കൽ വേസ്റ്റും ഉടനടി മാറ്റി കോരപ്പുഴ സംരക്ഷിക്കാനും അതുവഴി പുഴയോര മത്സ്യതൊഴിലാളികളെ സംരക്ഷിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ടി.വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ടിംഗ് നടത്തി. പി.കെ. ഹരിദാസൻ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും ചോയിക്കുട്ടി നന്ദിയും പറഞ്ഞു. പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കുന്ന ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ യോഗം ആവശ്യപ്പെട്ടു.