കുറ്റ്യാടി: ഇന്ത്യയിലെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പാർലിമെന്റിൽ അവതരിപ്പിച്ച് വിജയിപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാർ ആയിരുന്നുവെന്ന് ഷാഫി പറമ്പിൽ. യു.ഡി.എഫ് പ്രവർത്തകർ മരുതോങ്കര കള്ളാടിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി. സെമീറ, കെ.പി അബ്ദുൾ റസാഖ്. ടി.പി. ആലി. വി.കെ. കുഞ്ഞബ്ദുല്ല, അഷറഫ്, ചാലക്കണ്ടി മനോജൻ , ലത്തീഫ്. സൈനുദ്ദീൻ, വി.എം ചന്ദ്രൻ ,ഇ കെ ഹമീദ്, മാഫി കുഞ്ഞബ്ദുല്ല. ഇ.കെ. ബഷീർ, സലിം ,പി.കെ.സുരേന്ദ്രൻ. കുനിയിൽ കുഞ്ഞബ്ദുല്ല,കേളേത്ത് അബ്ദുല്ല എന്നിവർ പ്രസംഗിച്ചു.