 
തിരുവമ്പാടി: വയനാട് ലോകസഭ മണ്ഡലം സ്ഥാനാർത്ഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ദളിത് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കൺവെൻഷനും കമ്മിറ്റി രൂപീകരണവും നടത്തി. കൺവെൻഷൻ ടി.ജെ കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു എണ്ണാർ മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കണ്ണൻ ചെറുവാടി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.എൻ.സുരേഷ്, ദളിത് ലീഗ് ജില്ലാ ഭാരവാഹി പി.എം. നാരായണൻ, പി.ആർ. അജിത എന്നിവർ പ്രസംഗിച്ചു. ബിജു എണ്ണാർമണ്ണിൽ ചെയർമാനായും, പി.ആർ.അജിത കൺവീനറായും, ടി.എൻ. സുരേഷ്, ഖജാൻജിയായും 25 അംഗ കമ്മിറ്റി രൂപീകരിച്ചു.