well
well

കൂടരഞ്ഞി: അതിരൂക്ഷമായ വേനൽ മൂലം ചെറുപുഴയിൽ വെള്ളം പൂർണമായും വറ്റിത്തുടങ്ങിയതിനാൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പെട്ട കൽപ്പൂര്, പട്ടോത്ത് ഭാഗങ്ങളിൽ പുഴയുടെ ഓരങ്ങളിലെ കിണറുകളിലും, കൽപ്പൂര് കുടിവെള്ള പദ്ധതിയിലെ കുളത്തിലും ജലവിതാനം മുമ്പെങ്ങുമില്ലാത്ത വിധം താഴ്ന്നു തുടങ്ങിയിരിക്കുകയാണ്. ചെറുപുഴയ്ക്ക് തടയണ നിർമ്മിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തടയണ നിർമ്മിക്കാനുള്ള നടപടികൾ എം.എൽ.എയുടെ ഭാഗത്തു നിന്നും ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹിമാൻ പള്ളിക്കലാത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. പി.ടി ഗഫൂർ, ടി.പി കരീം എന്നിവർ പ്രസംഗിച്ചു.