കുന്ദമംഗലം: മുമ്പ് മുതലാളിത്തത്തെ എതിർത്തിരുന്ന സി.പി.എം ഇപ്പോൾ മുതലാളിത്തത്തെ മാറോട് ചേർത്തിരിക്കുകയാണെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കലിൽ. കോഴിക്കോട് മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കുടുബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. കെ. സത്യചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദിനേശ് പെരുമണ്ണ,, എ. ഷിയാലി, സിഎം.സദാശിവൻ,കെ. സുരേഷ് ബാബു, ശബരി മുണ്ടക്കൽ, വി. സി.സേതു മാധവൻ, കെ.സുരേഷ് ബാബു, അബ്ജിത്, മൂസ മൗലവി, പൊതാത്ത് മുഹമ്മദ്ഹാജി , സുമിത തോട്ടഞ്ചേരി എന്നിവർ പ്രസംഗിച്ചു.