നന്മണ്ട: കൊളത്തൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷിക മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടവൂർ കുബേരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന കുളിച്ചാറാട്ട് ചടങ്ങിനു ശേഷം ഇന്നലെ രാത്രി പരദേവതാ ക്ഷേത്രത്തിൽ വള്ളിവട്ടം നാരായണൻ നമ്പൂതിരിയുടെയും പുല്ലങ്ങോട്ടില്ലം വിഷ്ണുനമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടന്ന കളമെഴുത്തും തേങ്ങയേറും പാട്ടും ചടങ്ങോട് കൂടിയാണ് ഉത്സവത്തിന് സമാപനം കുറിച്ചത്. ഇന്ന് കൊളത്തൂരപ്പൻ ക്ഷേത്രത്തിലെ ഗുരു വരാനന്ദ ഓഡിറ്റോറിയത്തിൽ മലബാറിലെ നൂറോളം ക്ഷേത്രങ്ങളുടെ പുനരുദ്ധാരകനും സന്യാസിവര്യനും മഹാനായ സാമൂഹ്യ പരിഷ്ക്കർത്താവുമായിരുന്ന ഗുരുവരാനന്ദ സ്വാമികളുടെ നാൽപ്പത്തിമൂന്നാം മഹാസമാധി വാർഷികം അചരിക്കും.