കോഴിക്കോട്: മാസങ്ങളായി സാക്ഷരത പ്രേരക്മാർക്ക് വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയ സാക്ഷരത പ്രവർത്തക യൂണിയന്റെ യാചനാസമരം ഇന്ന് കോഴിക്കോട്ട്. 2022 മാർച്ചിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലായിരുന്നു പ്രേരക്മാരെ പുനർവിന്യസിക്കാൻ തീരുമാനിച്ചത് . എന്നാൽ ഇത് സംബന്ധിച്ച് പിന്നീട് യാതൊരു നടപടിയുമുണ്ടാകാത്തതിനെ തുടർന്ന് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. തുടർന്ന് പുനർവിന്യസിച്ചു കൊണ്ടുള്ള ഉത്തരവ് സപ്തംബർ 21ന് ഇറങ്ങി. ഉത്തരവ് ഇറങ്ങിയ ദിവസം വരെയുള്ള വേതനം സാക്ഷരതാമിഷനും തുടർന്നുള്ള വേതനം തദ്ദേശഭരണവകുപ്പും നൽകാനാണ് ഉത്തരവിൽ പറയുന്നത്.
എന്നാൽ കഴിഞ്ഞ സപ്തംബർ മുതലുള്ള വേതനം പ്രേരകുമാർക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ഇതെത്തുടർന്നാണ് യൂണിയൻ സമരത്തിനിറങ്ങുന്നത്.