news
ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു.

വേളം: കോൺഗ്രസ് നേതാവ് വി.പി.സുധാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയ പാതിരിക്കോട്ട് ഗൃഹാങ്കണത്തിൽ നടന്നു. യു.ഡി എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ഷാഫി പറമ്പിൽ അനുസ്‌മരണ പ്രഭാഷണം നടത്തി. വി.കെ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. നയീമ കുളമുള്ളതിൽ, കെ.സി. ബാബു, അഡ്വ: പ്രമോദ് കക്കട്ടിൽ, കെ.ടി.അബ് ദു റഹിമാൻ, കെ.സി. മുജീബ് റഹ്മാൻ, ശ്രീജേഷ് ഊരത്ത്, മഠത്തിൽ ശ്രീധരൻ , പി.സോമനാഥൻ, പി.പി. റഷീദ്, തായന ബാലാമണി, പി.സൂപ്പി, മനോജൻ രാമനിലയം, ഇഖ്ബാൽ ചേരാപുരം, എ.കെ.രാജീവൻ, കെ.വി.അരവിന്ദാക്ഷൻ, സി.പി. ഫാത്തിമ, അനീഷ പ്രദീപ്, ഇ.പി.സലിം പങ്കെടുത്തു.